10:15pm 24 June 2026
NEWS
ജനനായകൻ സെൻസർ പ്രശ്നം - വിജയ് മൗനം പാലിക്കാൻ കാരണം?
12/01/2026  01:10 PM IST
Cinema desk
ജനനായകൻ  സെൻസർ പ്രശ്നം - വിജയ് മൗനം പാലിക്കാൻ കാരണം

വിജയിന്റെ അവസാന ചിത്രമായ  'ജനനായകൻ' സെൻസർ പ്രശനം കാരണമായി മുടങ്ങി കിടക്കുകയാണല്ലോ? ഈ മാസം 9-ന് റിലീസാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഈ ചിത്രം സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് റിലീസാകാതെയിരിക്കുന്നതിനാൽ ഇനി എപ്പോൾ റിലീസാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ! 'ജനനായക'ന്റെ  സെൻസർഷിപ്പുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്നങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. സെൻസർ ബോർഡിനെക്കുറിച്ച് പലരും പല  അഭിപ്രായങ്ങൾ  പ്രകടിപ്പിച്ച് വരുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ നായകനായ വിജയ്  ഇതുവരെ വായ് തുറന്നിട്ടില്ല. ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് കൂടിയായ വിജയ്, ജനനായകന്റെ  പ്രശ്നങ്ങളെക്കുറിച്ച് ഒരു വാക്കുപോലും പറയാത്തതും. ഒരു പ്രസ്താവന പോലും ഇറക്കാത്തതും .  ശരിയാണോ എന്ന് പലരും ചോദിക്കുന്നുണ്ട്.
  എന്നാൽ വിജയ്, ഈ വിഷയം ഇപ്പോൾ കോടതിയിലാണ്. എന്ത് പറഞ്ഞാലും അത് ഒരു പ്രശ്നമാകും. മാത്രമല്ല, തന്റെ അവസാനത്തെ ചിത്രം ഹിറ്റാകണം, പരാജയപ്പെടരുതെന്ന് കരുതുന്നു. അതുകൊണ്ടാണ് വിജയ് ഇത് സംബന്ധമായി ഒരു പ്രസ്താവനയും ഇറക്കാത്തത്. തന്റെ പാർട്ടി അംഗങ്ങളും ഇക്കാര്യം കുറിച്ച് സംസാരിക്കരുതെന്ന് വിജയ് അവർക്ക് ഓർഡർ ഇട്ടിട്ടുണ്ട്.
ആദ്യം സംസ്ഥാന സർക്കാർ മുഖേന പ്രശ്‌നങ്ങളുണ്ടാകും, തിയേറ്ററുകൾ ലഭിക്കുന്നതിൽ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് വിജയ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ  സെൻസർ ബോർഡുമായി  പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും, ചിത്രം റിലീസാകാതെ മുടങ്ങുമെന്നും വിജയ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
അതിനാൽ കോടതി നിയമനടപടികൾ സ്വീകരിച്ചതിന് ശേഷം, ചിത്രത്തിന്റെ റിലീസിന് ശേഷം ഈ   വിഷയത്തെക്കുറിച്ച്  വിശദമായി സംസാരിക്കാം എന്നാണത്രെ വിജയ് തീരുമാനിച്ചിരിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img